34 C
Saudi Arabia
Friday, August 22, 2025
spot_img

ശ്രീലങ്ക മുൻ പ്രസിഡൻറ് വിക്രമസിംഗെ അറസ്‌റ്റിൽ

കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. 2023 ൽ ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ലണ്ടനിലേക്ക് യാത്ര ചെയ്യാൻ പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് അറസ്‌റ്റ്.

അഴിമതിക്കേസിൽ സിഐഡിയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്‌തത്‌. ഇദ്ദേഹത്തെ വൈകാതെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.

2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിരുന്നു റനിൽ വിക്രമസിംഗെ. അതേസമയം, ഭാര്യയുടെ ബിരുദദാന ചടങ്ങിലേക്ക് വിക്രമസിംഗെയെയും ക്ഷണിച്ചുള്ള യുകെ സർവകലാശാലയുടെ ക്ഷണക്കത്ത് യുഎൻപി പുറത്തുവിട്ടു.

Related Articles

- Advertisement -spot_img

Latest Articles