34 C
Saudi Arabia
Sunday, August 24, 2025
spot_img

സൗദിയിൽ പൊടിക്കാറ്റിലും മണൽക്കാറ്റിലും 53 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയിൽ കാലാവസ്ഥയിൽ കാതലായ മാറ്റങ്ങൾ വന്നതായി റിപ്പോർട്ടുകൾ. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പൊടിക്കാറ്റിലും മണൽ കാറ്റിലും മുൻ വർഷത്തേക്കാൾ 53 ശതമാനം കുറവ് വന്നതായി റീജിയണൽ സെന്റർ ഫോർ ഡസ്റ്റ് ആൻഡ് സാൻഡ് സ്റ്റോമസ് റിപ്പോർട്ട് ചെയ്‌തു.

വർഷത്തിലെ ആദ്യ മാസങ്ങളിൽ വ്യത്യസ്‌തമായ കുറവുകൾ രക്ഷപ്പെടുത്തിയതായും കേന്ദ്രത്തിന്റെ എക്‌സികുട്ടീവ് ഡയറക്ടർ ജമാൻ അൽ ഖഹ്താനി പറഞ്ഞു. ജനുവരിയിൽ 80 ശതമാനവും ഫെബ്രുവരിയിൽ 40 ശതമാനവും ജൂണിൽ 59 ശതമാനവും ജൂലൈയിൽ ശതമാനവുമാൻ കുറവാ രേഖപ്പെടുത്തിയത്.

സൗദി ഗ്രീൻ ഇനീഷ്യേറ്റീവ്, ക്‌ളൗഡ്‌ സീഡിംഗ്. പ്രോഗ്രാമുകൾ, സസ്യ വികസന പദ്ധതികൾ, കർശനമായ മേച്ചിൽ നിയന്ത്രണങ്ങൾ, ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിൽ രാജ്യം കാണിക്കുന്ന കരുതൽ എന്നിവയുൾപ്പടെയുള്ള സംയോജിത ദേശീയ പാരിസ്ഥിക ശ്രമങ്ങളാണ് പുരോഗതിക്ക് കാരണമെന്ന് ജമാൻ അൽ ഖഹ്താനി പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles