തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. താൻ കാരണം പ്രവർത്തകർ തല കുനിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ രാഹുൽ പ്രതിരോധിച്ചില്ല.
ആരോപണം ഉന്നയിച്ച അവന്തിക തന്റെ സുഹൃത്താണെന്നും അവർ തന്നെ ഇങ്ങോട്ടു വിളിച്ചതാണെന്നും രാഹുൽ വ്യക്തമാക്കി. ആരോപണം ഉന്നയിക്കും മുൻപും അവന്തിക തന്നെ വിളിച്ചിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ ജനകീയ കോടതിയിൽ പറയും. ഇത്തരം സന്ദർഭങ്ങളിൽ തന്റെ വാദം കൂടി മാധ്യമങ്ങൾ കേൾക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തന്നെ വിരവധി പേർ വിളിച്ചിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും രാഹുൽ പറഞ്ഞു.