ദമ്മാം: അവധി കഴിഞ്ഞു സൗദിയിൽ തിരിച്ചെത്തിയ യുവാവ് പിറ്റേ ദിവസം ഹൃദയാഘാതം മൂലം മരണപെട്ടു. തിരുവനന്തപുരം വർക്കല ഇടവ ശ്രീ എയ്ത്ത് സ്വദേശി വാഴമ്മ വീട്ടിൽ സനീർ സിറാജ് (43) ആണ് മരണപ്പെട്ടത്. അവധി കഴിഞ്ഞ് ശനിയാഴ്‌ച പുലർച്ചെയാണ് ഇദ്ദേഹം നാട്ടിൽ നിന്നും ദമ്മാമിൽ തിരിച്ചെത്തിയത്.
രണ്ട് വർഷമായി ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്‌തുവരികയാണ്. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ദമ്മാമിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സാമൂഹിക പ്രവർത്തകൻ ഷാജിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരുന്നു.