റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ രത്‌നഗിരി റോയൽസ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ പതിനാല് ടീമുകളാണ് മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ സിസി യെ 7 റൺസിന് തോല്പിച്ച് രത്‌നഗിരി റോയൽസ് കിരീടം നേടി. അവസാന പന്തുവരെ അത്യന്തം ആവേശകരമായ മത്സരത്തിൽ ഓരോ നിമിഷത്തിലും ജയപരാജയങ്ങൾ മാറി മറഞ്ഞു. ആദ്യം ബാറ്റു ചെയ്‌ത രത്നഗിരി റോയൽസ് പത്ത് ഓവറിൽ ഉയർത്തിയ 98 റൺസിന് മറുപടിയായി ട്രാവൻകൂർ സിസി യ്ക്ക് പത്തു ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് മാത്രമേ എടുക്കുവാൻ സാധിച്ചുള്ളൂ . ടെക്സാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം, കാണികളുടെ പങ്കാളിത്തം കൊണ്ടും അവർ ടീമുകൾക്ക് നൽകിയ പിന്തുണ കൊണ്ടും ശ്രദ്ധേയമായി.
നേരത്തെ നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ ട്രാവൻകൂർ സിസി റോക്‌സ്‌റ്റാർസിനേയും , രത്‌നഗിരി ഉസ്താദ് ഇലവനെയും തോൽപ്പിച്ചുകൊണ്ടാണ് ഫൈനലിലേക്കുള്ള യോഗ്യത നേടിയത്. സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്‌തു. കേളി സെക്രട്ടറിയേറ്റ് അംഗവും സുലൈ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ പ്രസിഡന്റ് ജോർജ്, എം കെ ഫുഡ്സ് ഉടമ റഹ്മാൻ മുനമ്പത്ത്, ഉസ്താദ് ഹോട്ടൽ എംഡി അഷറഫ് , സുലൈ ഏരിയ ജോയിന്റ് സെക്രട്ടറി ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . തുടർന്ന് ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് മത്സര വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചാമ്പ്യൻമാർക്കുള്ള ട്രോഫി ഗീവർഗീസ് ഇടിച്ചാണ്ടിയും, ക്യാഷ് പ്രൈസ് കാഹിം ചേളാരിയും മെഡലുകൾ വിവിധ യൂണിറ്റ് ഏരിയ ഭാരവാഹികളും നൽകി. റണ്ണേഴ്സപ്പിനുള്ള ട്രോഫി സ്പോർട്സ് ചെയർമാൻ ജവാദ് പരിയാട്ട്, ക്യാഷ് പ്രൈസ് എംകെ ഫുഡ്സ് എംഡി റഹ്മാൻ മുനമ്പത്ത് എന്നിവരും നൽകി. ടൂർണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബാറ്റ്സ്മാനുമായി ജുനേദ് (രത്നഗിരി റോയൽസ് ) , മികച്ച ബൗളറായി തൗഫീഖ് (രത്നഗിരി റോയൽസ്) എന്നിവർക്കുള്ള ട്രോഫികൾ ഹാരിസ് തവാരി, അഷ്‌റഫ്. ജോർജ് എന്നിവർ നൽകി . ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അൽഫറോസ് വാദ്ക്കറിന് ഇസ്മായിലും, സെമി ഫൈനൽ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട ജുനേദ് (രത്നഗിരി), സിയ ടിസി (ട്രാവൻകൂർ സിസി ) എന്നിവർക്കുള്ള അവാർഡുകൾ ഗോപിനാഥ്, കൃഷ്ണൻകുട്ടി എന്നിവരും നൽകി.
ഷെബിൻ ജോർജ് , സുൽത്താൻ നിസാർ , മുഹമ്മദ് ഖൈസ് എന്നിവർ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചു. അതിഥിയായി എത്തിയ, അർഫാത് മഞ്ചേശ്വറിന്റെ തത്സമയ കമന്ററി കാണികലിലും കളിക്കാരിലും ആവേശമുയർത്തി. കേളി സുലൈ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുത്തറ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്‌തൈൻ നന്ദിയും അറിയിച്ചു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് കേളി സുലൈ ഏരിയ, ഭാരവാഹികളായ ഗോപിനാഥ്, പ്രകാശൻ അയ്യൂബ്ഖാൻ കൃഷ്ണൻ കുട്ടി, വിനോദ് കുമാർ, ഷമീർ പറമ്പടി ഇസ്മായിൽ, നവാസ്, ഷമീർ ഖാൻ, സത്യപ്രമോദ്, സുബൈർ ഹാരിസ്, ജോസ്, അശോകൻ ശ്രീജിത്ത്, അബ്ദുൽ സലാം, സംസീർ, നാസർ, രാഗേഷ് മലാസ്, ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.