കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനുള്ളിൽ സംസഥാനത്ത് രണ്ട് പേർ മരിച്ചു. മധ്യവയസ്‌കയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമാണ് മരണപ്പെട്ടത്. രണ്ട് പേരും ഞായറാഴ്ചയാണ് മരിച്ചത്.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസ്സുകാരിയാണ് മരണപ്പെട്ട മറ്റൊരു രോഗി. കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹം ഞായറാഴ്‌ച തന്നെ സംസ്കരിച്ചു.
വീടിന് സമീപമുള്ള കുളത്തിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം കൂടി വരികയാണ്.