രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് സമാപനം

ബീഹാർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് സമാപനം. രാവിലെ 11 മണിക്ക് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് സമാപന ചടങ്ങുകൾ തുടങ്ങും.

രാഹുൽ ഗാന്ധി ഇന്ത്യാ സഖ്യം നേതാക്കൾക്കൊപ്പം ഗാന്ധി മൈതാനത്തുനിന്നും അംബേദ്‌കർ പാർക്കിലേക്ക് പദയാത്ര നടത്തും. ഉച്ചക്ക് 12.45 ന് അംബേദ്‌കർ പ്രതിമയിൽ എല്ലാവരും പുഷ്‌പാർച്ചന നടത്തിയ ശേഷം പൊതു സമ്മേളനം ആരംഭിക്കും

പ്രതിപക്ഷത്തിന്റെ ശക്തി പ്രകടനമായി ചടങ്ങ് മാറ്റാനാണ് ശ്രമം. ബീഹാറിലേത് തുടക്കം മാത്രമാണെന്നും വോട്ട് കവർച്ചക്ക് എതിരായ മാർച്ചുകൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് രാഹുലിൻറെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പാറ്റ്നയിലെത്തിയിട്ടുണ്ട്.
.

 

 

Related Articles

- Advertisement -spot_img

Latest Articles