കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഭൂചനലത്തിൽ മരണം 800 കവിഞ്ഞു. ആയിരത്തിലേറെ ആളുകൾക്കാണ് പരിക്കേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മാറാൻ സംഖ്യ ഇനിയും വർധിക്കുമെന്നാണ് അറിയുന്നത്.
തിങ്കളാഴ്‌ച പുലർച്ചെ 12.57 ഓടെയാണ് ഭൂചനമുണ്ടായത്. റിക്റ്റർ സ്‌കയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 160 കിലോമീറ്റർ ആഴത്തിലാണ്. വൻ നാഷനഷ്ടമാണ് ഭൂചലനത്തിൽ റിപ്പോർട്ട് ചെയ്‌തത്. ഒരു ഗ്രാമം പൂർണമായും നശിച്ചെന്നും നിരവധി വീടുകൾ തകർന്നെന്നും ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങളുടെ കണക്കുകൾ ലഭിക്കാൻ ഇനിയും സമയമെടുക്കും.
ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും അനുഭവപെട്ടു. ഹിമാചലിൽ ചമ്പ ജില്ലയിൽ നേരിയ ഭൂ ചലനമുണ്ടായിരുന്നു. ബുധനാഴ്‌ച പുലർച്ചെയാണ് രണ്ട് ഭൂചലനമുണ്ടായത്. പുലർച്ചെ 3.27 നും 4.39നുമിടയിലുണ്ടായ ഭൂചലനങ്ങൾ റിക്റ്റർ സ്കെയിലിൽ 4.0, 3.3 തീവ്രതകൾ രേഖപ്പെടുത്തി. എങ്കിലും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.