ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണം. പാക്കിസ്ഥാൻറെ തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിലാണ് ഇന്നലെ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സ്ഫോടനം നടന്നത്. 30 ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്. ചാവേർ ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.



