റിയാദ്: ഉറങ്ങിക്കൊണ്ടിരുന്ന ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സ്വദേശി യുവതിയെ വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയുടെ പടിഞ്ഞാറൻ മേഖലയിൽ വെച്ചാണ് യുവതിയുടെ വധശിക്ഷ നടപ്പാക്കിയതിന്നാണ് അറിയുന്നത്.
ഉറങ്ങികൊണ്ടിരിക്കുകയായിരുന്ന ഭർത്താവിൻറെ ശരീര ഭാഗങ്ങളിൽ മാരകമായ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയെന്ന കുറ്റമാണ് യുവതിക്ക് മേൽ ചുമത്തിയിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. യുവതിയുടെ ആക്രമത്തിൽ ഭർത്താവ് കൊല്ലപെട്ടിരുന്നു.
കേസ് അന്വേഷിച്ച പോലീസ് പ്രതിക്കെതിരെ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി കോടതിയിലേക്ക് റഫർ ചെയ്‌തു. യുവതി കുറ്റം ചെയ്‌തതായി കണ്ടെത്തിയ കോടതി വിചാരണക്ക് ശേഷം പ്രതിക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു. എല്ലാ ജുഡീഷ്യൽ ഘട്ടങ്ങളിലും ഈ വിധി ശരിവെക്കപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.