ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്.
മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സുദർശൻ റെഡ്ഢിയും മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്‌ണനും തമ്മിലാണ് മത്സരം. എൻഡിഎയും ഇന്ത്യാ സഖ്യവും തിങ്കളാഴ്‌ച എംപി മാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കും.
എൻഡിഎ പക്ഷത്തുനിന്നും കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ ബാച്ച് ബാച്ചായി തിരിച്ചു മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക. എൻഡിഎ സഖ്യത്തെ പിന്തുണക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈ എസ് ആർ കോൺഗ്രസ് അറിയിച്ചിരുന്നു. വൈകുന്നേരം ആറിന് വോട്ടെണ്ണൽ ആരംഭിക്കും.



