ദോഹ: ഖത്തറിന് പിന്തുണയുമായി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ ദോഹയിലെത്തി. ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി കൂടുതൽ അറബ് നേതാക്കൾ ഖത്തറിലെത്തുമെന്നറിയുന്നു.
ഇന്ന് വൈകുന്നേരം ദോഹയിലെത്തിയ യുഎഇ പ്രസിഡൻറ് ഖത്തർ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തും. സൗദി ജോർദാൻ ഭരണാധികാരികളും ഇന്ന് ദോഹയിലെത്തുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഒമാൻ സുൽത്താനും പ്രസ്താവനയിറക്കിയിരുന്നു.
ഖത്തറിലെ ശൂറാ കൗൺസിൽ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. യുഎഇ അന്താരാഷ്ട്ര സഹകരണമന്ത്രി റീം അൽ ഷാഷ്മിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്‌ച നടത്തി. ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി. ഖത്തറിലെ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമാവുകയാണ്.
ഗാസയിലെ വെടിനിർത്തൽ ചർച്ചക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കൾ ഒത്തു കൂടിയ ദോഹയിലെ കെട്ടിടത്തിലായായിരുന്നു ഇസ്രായേൽ ആക്രമണം. ലോക രാജ്യങ്ങളെ ഞെട്ടിച്ചു നടത്തിയ ആക്രണം അമേരിക്കയെ അറിയിച്ച ശേഷമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.