ബഹ്‌റൈൻ: യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ സൗഹൃദ സന്ദർശനത്തിന് ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൈഖ് മുഹമ്മദിനെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സാഖിർ എയർ ബേസിൽ സ്വാഗതം ചെയ്‌തു.
ദോഹയിലെത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് യുഎഇ പ്രസിഡൻറ് ബഹ്റൈനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തെ കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു.
ഖത്തറിനോടുള്ള എമിറേറ്റിസിന്റെ ഉറച്ച ഐക്യദാർഢ്യം പ്രസിഡാഡ് അറിയിച്ചു. ഖത്തറിന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ഞങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ഖത്തർ എടുക്കുന്ന എല്ലാ നടപടികൾക്കും രാജ്യത്തിൻറെ പിന്തുണ ശൈഖ് മുഹമ്മദ് അൽ നഹിയാൻ അറിയിച്ചു
ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും അൽ നഹിയാൻ അറിയിച്ചു.ഇത്തരം പ്രവർത്തനങ്ങൾ മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനസാധ്യതകൾ എന്നിവക്ക് ഭീഷണിയായണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റിന്റെ ബഹ്‌റൈൻ സന്ദർശനം വളരെ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. ഇസ്രായേൽ ആക്രമണത്തെ മുഴുവൻ അറബ് രാജ്യപ്രതിനിധികളും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ഇസ്റായേൽ ആക്രമണം നേരെത്തെ അറിഞ്ഞിട്ടും ഖത്തറിനെ അറിയിക്കാതിരുന്നതിൽ ട്രംപിനോട് അറബ് രാജ്യങ്ങൾക്ക് ശതമായ അമർഷമുണ്ട്.