കാഠ്‌മണ്ഡു: നേപ്പാൾ മുൻ ചീഫ് ജസ്റ്റിസ് സെശീല കർക്കി നേപ്പാളിന്റെ താൽക്കാലിക പ്രധാനമന്ത്രിയാവും. ഇന്ന് രാത്രി 9 മണിക്ക് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.
ജെൻ സി യുവാക്കളുടെ പ്രക്ഷോഭത്തിന് പിന്നാലെയാണ് നേപ്പാളിൽ മറിച്ചൊരു രാഷ്ട്രീയ നീക്കം നടക്കുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.
ജെൻ സികൾ സുശീല കർക്കിയെ ഇടക്കാല സർക്കാരിനെ നയിക്കാൻ തെരെഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ സുശീല കർക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെൻ സിയുടെ തീരുമാനം.
കാഠ്‌മണ്ഡു മേയർ ബാലൻഷായെ നേരത്തെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് കർക്കിയുടെ പേര് ഉയർന്നുവന്നത്. സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങിയ ജെൻ സി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റു മന്ത്രിമാരും രാജിവെച്ചിരുന്നു.