22.6 C
Saudi Arabia
Thursday, October 9, 2025
spot_img

പ്രണയ നൈരാശ്യം; യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

മംഗളുരു: പ്രണയനൈരാശ്യം മൂലം അയൽവാസിയായ യുവതിയെ കുത്തികൊലപ്പെടുത്തി യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു.

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്‌മാവർ കൊക്കർണെ പൂജാരിബെട്ടുവിലെ രക്ഷിതയാണ് (24) മരണപ്പെട്ടത്. കുത്തേറ്റു ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെഎംസിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് യുവതി മരണപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കാർത്തികിനെ(24) രാത്രി എട്ട് മണിയോടെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് രക്ഷിതയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായ കാർത്തിക ജോലിക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി പലതവണ കുത്തുകയായിരുന്നു. അക്രമം നടന്നതിന്റെ സമീപത്തെ കിണറിലാണ് കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles