ജുബൈൽ: പ്രമുഖ മലയാളി കൂട്ടായ്മയായ ജുബൈൽ മലയാളി സമാജം വാട്സാപ്പ് ഗ്രൂപ്പിലെ അംഗസംഖ്യ 1000 പിന്നിട്ടത് ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിലമ്പൂർ റെസ്റ്റോറന്റിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കപ്പെട്ടു.
നഴ്‌സും ഗായികയുമായ അനില ദീപു ഗ്രൂപ്പിൽ അംഗമായതോടെയാണ് അംഗസംഖ്യ 1000 തികഞ്ഞത്.
ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു. ജാഫർ താനൂർ നന്ദി അറിയിച്ചു.
സൈഫുദ്ധീൻ പൊറ്റശ്ശേരി, അഷ്റഫ് മുവാറ്റുപുഴ, നിസാർ ഇബ്രാഹിം, രാജേഷ് കായംകുളം, സാറാബായി സൈഫുദ്ധീൻ, ശിഹാബ് മങ്ങാടൻ, സിദ്ദിഖ്, ഇർഷാദ് എന്നിവർ ആശംസകൾ നേർന്നു.
സന്തോഷ്കുമാർ ചക്കിങ്ങൽ, അജ്മൽ സാബു, ഷഫീഖ് താനൂർ, കുമാർ, നസ്സാറുദീൻ പുനലൂർ, മുബാറക്, അഷറഫ് നിലമേൽ, റിയാസ് പുളിക്കൽ, ഹാരിസ്, തങ്കു, ധന്യ ഫെബിൻ, ബിബി രാജേഷ്, സിനി സന്തോഷ്, ആശ ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.