ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് 2025 ന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ഒക്ടോബർ 17 ന് റുവൈസ് സ്പിൻസർ- ലാസാനി ഗാർഡൻസിൽ വെച്ച് ഷറഫിയ ചെന്നൈ എക്സ്പ്രസ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ. പി. ബാബു പ്രകാശനം ചെയ്തു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ ടി. കെ. ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്‌തു.
ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ. പി. ബാബു മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി പ്രവാസ ലോകത്തും കേരളത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്ത സേവനങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തിൽ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾക്കിടയിൽ ഇത്തരം കലാകായിക സംഗമങ്ങൾ ഒരു മുതൽകൂട്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ചു നടത്തുന്ന സമ്മാനകൂപ്പണ്‍ വിതരണോദ്‌ഘടനം കോഴിക്കോടൻ റെസ്റ്റോറന്റ് ഉടമകളായ അൻസാർ നാദാപുരവും, ഹാരിസ് തുണിച്ചേരിയും ചേർന്ന് ബാവ കീഴില്ലത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ. കെ. ബാവ, കോഴിക്കോടൻ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ സുബൈർ വാണിമേൽ, ജനറൽ കൺവീനർ ബഷീർ കീഴില്ലത്ത്, കെഎംസിസി വനിതാ വിങ് സിക്രട്ടറി നസീഹ അൻവർ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ഷാഫി പുത്തൂർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ വീര്യമ്പ്രം, സാബിറ മജീദ്, ഹാജറ ബഷീർ, മണ്ഡലം കമ്മിറ്റി നേതാക്കൾ നേതൃത്വം നൽകി. ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഓ. പി നന്ദിയും പറഞ്ഞു. സലിം മലയിൽ ഖിറാഅത്ത് നടത്തി.