27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഐ സി എഫ് ഹായിൽ സ്നേഹവിരുന്ന് സംഘടിപ്പിച്ചു.

ഹായിൽ : പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷ പരിപാടികളുടെ ഭാഗമായി “തിരുവസന്തം 1500” എന്ന പ്രമേയത്തിൽ ഹായിലിൽ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. വിവിധ മദ്രസകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ വനിതകൾക്കായി സംഘടിപ്പിച്ച വിജ്ഞാനപരിക്ഷ, സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വിമാന ടിക്കറ്റ് കൈമാറൽ, കാന്തപുരം AP അബുബക്കർ മുസ്‌ലിയാരുടെ ആത്മകഥയെ ആസ്പഥമാക്കി നടത്തിയ മൽസര പരിക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, സ്നേഹ സംഗമം, സമ്മാനദാന ചടങ്ങ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

അബ്ദുസ്സലാം റഷാദി കൊല്ലം പ്രാർത്ഥന നിർവഹിച്ച ചടങ്ങിൽ ഐസിഎഫ് റീജനൽ പ്രസിഡന്റ് ബഷീർ സഅദി അധ്യക്ഷത വഹിച്ചു. ഐസിഎഫ് മദീന ചാപ്റ്റർ സാരഥി അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. കെഎംസിസി പ്രതിനിധി ബഷീർ മാള, നവോദയ പ്രതിനിധി ഹർഷദ് കോഴിക്കോട്, ഓ ഐ സി സി പ്രതിനിധി ഹൈദർ അലി, ഡോക്ടർ അരവിന്ദ് ജെ ശിവൻ, മൊയ്നുദ്ദീൻ അൽ അബീർ ,റെജിസ് ഇരിട്ടി തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി.

നിയമ കുരുക്കിൽ പെട്ട് പ്രതിസന്ധിയിലായ ഒരു സഹോദരന് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് വിതരണം അസ്കർ അലി ട്രാവൽ റൂട്ട് ഐസിഎഫ് വെൽഫെയർ സമിതി അംഗങ്ങൾക്ക് നൽകി നിർവഹിച്ചു. അൽ ഹബീബ് മെഡിക്കൽ സെന്റർ എംഡി നിസാം അലി പറക്കോട് ഡോക്യുമെന്റുകൾ കൈമാറി. കാന്തപുരം ഉസ്താദിന്റെ ആത്മകഥയെ ആസ്പദമാക്കി നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തിക്ക് ഹായിൽ അൽ അബീർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഗോൾഡ് കോയിൻ ഡോക്ടർ അച്ചു രമേശ്, മൊയിനുദ്ധീൻ വല്ലപ്പുഴ തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു സ്നേഹവിരുന്നിൽ അബ്ദുറസാഖ് മദനി നബിദിന സന്ദേശ പ്രഭാഷണം നടത്തി. ഡോക്ടർ മുഹമ്മദ് സാദിഖ്, നസീർ മുക്കം, അലി മുഹമ്മദ്, ബഷീർ നല്ലളം , മുനീർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. അഫ്സൽ കായംകുളം സ്വാഗതവും ഫാറൂഖ് കൊടുവള്ളി നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles