വിമാനത്തിൽ പക്ഷിയിടിച്ചു; കണ്ണൂർ അബുദാബി വിമാനം തിരിച്ചിറക്കി

കണ്ണൂർ: പക്ഷിയിടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.30 ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വ്യമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. 180 ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

വിമാനത്താവളത്തിലെ ബെയിലേക്ക് മാറ്റിയ വിമാനത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കി വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ഷാർജയിൽ നിന്നും കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles