തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും സസ്പെൻറ് ചെയ്‌ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി മുതൽ പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭാ സ്‌പീക്കർ എഎൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.
സഭയിൽ വരുന്നത് തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു. തിങ്കളാഴ്‌ച മുതൽ ഒക്ടോബർ പത്ത് വരെയാണ് സമ്മേളനം. നാലുബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യുൾ ചെയ്‌തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും സ്‌പീക്കർ അറിയിച്ചു