തിരുവനന്തപുരം: കൂടുതൽ പ്രവാസികളെ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൻറെ ഭാഗമായിട്ടാണ് കൂടുതൽ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്‌ലോഡ് ചെയ്‌താൽ മതിയാവും.
ഇതിൻറെ ഭാഗമായി 19ന് നോർക്കയുമായി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തും. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾ ഓൺലൈനായി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഒമാർ വീടുകളിലെത്തും. സംശയമുണ്ടെങ്കിലോ വീട്ടിൽ ആളില്ലെങ്കിലോ വീഡിയോ-വാട്ടസ്ആപ് കോളുകൾ ചെയ്തോ ജനപ്രതിനിധികൾ അടക്കമുള്ളവരുമായി ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പാക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ഡോക്ടർ രത്തൻ യു ഖേൽക്കർ പറഞ്ഞു. പുതുതായി വോട്ട് ചേർക്കുമ്പോഴും ഇതേ രീതി തുടരും
വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി പ്രവാസികളെ ചേർക്കുമ്പോൾ അപേക്ഷകർക്ക് വീട്ടുനമ്പർ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശം. വോട്ടറുടെ താമസസ്ഥലത്തെ കൃത്യമായി തിരിച്ചറിയുന്ന ഒരു നമ്പർ രക്ഷപ്പെടുത്തണമെന്നാണ് തെരെഞ്ഞെടുപ്പ് കംമീഷന്റെ നിർദേശം.