രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും സസ്പെൻറ് ചെയ്‌ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൽ ഇന്ന് നിയമസഭയിലെത്തി. രാഹുൽ ഇന്ന് മുതൽ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സ്‌പീക്കർ എഎൻ ഷംസീർ രാഹുലിന് പ്രത്യേയക് ബ്ലോക്ക് അനുവദിച്ചിരുന്നു.

രാഹുൽ സഭയിൽ വരുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ നില നിന്നിരുന്നു. രാഹുൽ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്ന് സ്‌പീക്കർ ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് മുതൽ ഒക്ടോബർ പത്ത് വരെയാണ് സമ്മേളനം. നാലുബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യുൾ ചെയ്‌തിരിക്കുന്നത്‌. ബാക്കി ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നും സ്‌പീക്കർ അറിയിച്ചു

 

 

Related Articles

- Advertisement -spot_img

Latest Articles