24 C
Saudi Arabia
Tuesday, March 24, 2026
spot_img

കെഎസ്‌യു നേതാക്കളെ മുഖം മൂടി അണിയിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ മുഖം മൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ഒ ഷാജഹാനെതിരെ നടപടി. ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് മാറ്റി.

കെഎസ്‌യു നേതാക്കളെ മുഖം മൂടി അണിയിച്ച സംഭവത്തിൽ പോലീസിനെതിരെ കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. എസ്എച്ഒ ഷാജഹാന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയോട് കോടതി നിർദേശിച്ചിരുന്നു.

തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ഡിജിപിക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

 

Related Articles

- Advertisement -spot_img

Latest Articles