32.1 C
Saudi Arabia
Friday, October 10, 2025
spot_img

കേന്ദ്ര ന്യൂനപക്ഷമോർച്ച പ്രസിഡൻറ് സന്ദർശനം; മാധ്യമ വാർത്ത തെറ്റിദ്ധാരണാജനകം- ജിഫ്രി തങ്ങൾ

കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷമോർച്ച പ്രസിഡൻറ് ജമാൽ സിദ്ധീഖ് സമസ്‌ത ഓഫീസിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് സമസ്‌ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

സമസ്‌ത നൂറാം വാർഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതുമായ ഒരു ചർച്ചയും നടന്നിട്ടില്ല. പ്രധാമന്ത്രിയോട് എന്താണ് പറയാനുള്ളതെന്ന് ജമാൽ സിദ്ധീഖ് ചോദിച്ചപ്പോൾ മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾ വലിയ ആശങ്കയിലാണെന്നും അത് പരിഹരിക്കാൻ നടപടി വേണമെന്നുമാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ നൂറാം വാർഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിന് ശേഷം ആലോചിക്കാമെന്നും മറുപടി നൽകി.

നൂറുവർഷമായി പ്രവർത്തിച്ചുവരുന്ന സമസ്‌ത രാജ്യത്തിൻറെ സാമുദായിക സൗഹാര്ദത്തിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും രഹസ്യമായോ പരസ്യമായോ വർഗീയ തീവ്രവാദ പ്രവർത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവരോട് പറഞ്ഞതായും ജിഫ്രി തങ്ങൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles