35 C
Saudi Arabia
Friday, October 10, 2025
spot_img

ജിദ്ദയിൽ പിപി തങ്കച്ചൻ അനുസ്‌മരണം സംഘടിപ്പിച്ച് ഒഐസിസി

ജിദ്ദ: ജിദ്ദയിൽ പി പി തങ്കച്ചൻ അനുസ്‌മരണം സംഘടിപ്പിച്ചു ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജിയണൽ കമ്മിറ്റി. കഴിഞ്ഞദിവസം ഷറഫിയ അബീർ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ സഹീർ മാഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി. തേവര എസ് എച്ച് കോളേജിൽ നിന്നും ബി എ ബി എൽ ബിരുദവും പൊതു ഭരണത്തിൽ ഡിപ്ലോമയും കരസ്ഥമാക്കി പെരുമ്പാവൂർ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നു.

പെരുമ്പാവൂർ മണ്ഡലം പ്രസിഡണ്ട് ആയിരിക്കെ 1968 ൽ 29 ആമത്തെ വയസ്സിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ ആയി രാജ്യത്ത് ആ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായിരുന്നു പിപി തങ്കച്ചൻ. 12 വർഷം കോർപ്പറേഷൻ കൗൺസിൽ അംഗമായി 1982 മുതൽ 1996 വരെ തുടർച്ചയായി നാല് തവണ പെരുമ്പാവൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി. 1987-1991 കാലഘട്ടം പാർലമെന്റ് പാർട്ടി സെക്രട്ടറിയായി 1991-95 കാലഘട്ടം കരുണാകരൻ മന്ത്രിസഭയിൽ കേരള നിയമസഭ സ്പീക്കർ പദവി അലങ്കരിച്ചു. 1995-96 കാലഘട്ടം ആന്റണി മന്ത്രിസഭയിൽ അദ്ദേഹം കൃഷി മന്ത്രിയായി ചുമതലയേറ്റു 1996-2001 വരെ പ്രതിപക്ഷ ചീഫ് വിപ്പ് ആയി പ്രവർത്തിച്ചു.

2001-04 കാലഘട്ടത്തിൽ മാർക്കറ്റ് ഫെഡ് ചെയർമാനായും പ്രവർത്തിച്ചു അതേ കാലയളവിൽ കെപിസിസി വൈസ് പ്രസിഡന്റുമായി ചുമതല ഏറ്റു 2004 അന്നത്തെ കെപിസിസി പ്രസിഡണ്ട് ആയിരുന്ന കെ മുരളീധരൻ മന്ത്രി ആയതോടുകൂടി 2004 ഫെബ്രുവരി മുതൽ വരെ ജൂൺ വരെ കെപിസിസി പ്രസിഡണ്ട് ആയി ചുമതലയേറ്റു 2004 ൽ അന്നത്തെ യുഡിഎഫ് കൺവീനർ ആയിരുന്ന ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയതോടുകൂടി യുഡിഎഫ് കൺവീനർ പദവിയിലേക്ക് എത്തിയ അദ്ദേഹം 2018 വരെ തുടർന്നു.

പതിറ്റാണ്ടുകൾ കാലത്തോളം കോൺഗ്രസ് ഭാരവാഹിത്ത പദവികൾ അലങ്കരിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആളാണ് പൈനാടത്ത് കുടുംബത്തിലെ റവ ഫാദർ പൗലോസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച പി പി തങ്കച്ചൻ എന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.. എറണാകുളം ജില്ലാ പ്രസിഡന്റ് ഹർഷാദ് എലൂർ നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ എന്നിവരും അനുസ്മരിച്ചു. റീജണൽ കമ്മിറ്റി ഭാരവാഹികൾ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു സംഘടന ജനറൽ സെക്രട്ടറി അസ്ഹബ് വർക്കല സ്വാഗതവും ചടങ്ങിൽ സംബന്ധിച്ചവർക്ക് സെക്രട്ടറി മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles