മലപ്പുറം: വഴികടവിൽ ജ്യേഷ്ടന്റെ കുത്തേറ്റ് അനുജൻ മരണപെട്ടു. മൊടപൊയ്ക്ക സ്വദേശി വർഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വർഗീസിന്റെ ജ്യേഷ്ഠൻ രാജു (57) ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ആയിരുന്നു സംഭവം.
പ്രതി അനുജൻ വർഗീസിന്റെ വീട്ടിലെത്തിയാണ് കൃത്യം ചെയ്‌തത്. ആക്രമണത്തിന് പിന്നാലെ പ്രതിയെ വഴിക്കടവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.