ആഗോള അയ്യപ്പ സംഗമം ഉത്ഘാടന ചെയ്‌ത്‌ മുഖ്യമന്ത്രി

പത്തനംതിട്ട: പമ്പയിൽ ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്‌തു. ശബരിമല തന്ത്രി അയ്യപ്പ സംഗമത്തിന് തിരി തെളിയിച്ചു. രാവിലെ 9.30ന് സംഗമ വേദിയിലെത്തിയ മുഖ്യമന്ത്രിയെ ദേവസം മന്ത്രി വി എൻ വാസവൻ സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ യോഗസ്ഥലത്തെത്തിയത്. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്.

മൂന്ന് സെഷനുകളിയാലാണ് അയ്യപ്പ സംഗമം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറ് മണിമുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 11.30നാണ് ഉത്ഘാടന സെഷൻ. മുവ്വായിരത്തിലേറെ പേർ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ

 

Related Articles

- Advertisement -spot_img

Latest Articles