15.7 C
Saudi Arabia
Thursday, March 26, 2026
spot_img

തെങ്ങ് വീണ് തിരുവനന്തപുരത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.

തിരുവനന്തപുരം: തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം കുന്നത്ത് കാലിലാണ് സംഭവം. ചന്ദ്രിക, വസന്ത എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. ജോലിക്കിടെ പാലത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

പാലത്തിന് മുകളിലേക്ക് തെങ്ങ് വീഴുകയും പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles