35 C
Saudi Arabia
Friday, October 10, 2025
spot_img

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. 71-ാമ​ത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലെ വലിയ വേദിയിൽ വെച്ചായിരുന്നു മോഹൻലാൽ അവാർഡ് സ്വീകരിച്ചത്.

2023 ലെ ദേശീയ ചലച്ചിത്ര അവാർഡുകളായിരുന്നു വിതരണം ചെയ്‌തിരുന്നത്‌. മലയാള സിനിമ അഞ്ച് അവാർഡുകളാണ് ഇത്തവണ നേടിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവൻ നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിയും നേടിയിരുന്നു. ഉള്ളൊഴുക്കിലെ അഭിയത്തിനായിരുന്നു ഉർവശിക്ക് അവാർഡ്.

നേക്കൽ എന്ന ഡോക്യൂമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്‌കാരം ഏക് കെ രാമദാസ് ഏറ്റുവാങ്ങി. സാങ്കേതിക മേഖലയിൽ പ്രധാന രണ്ട് പുരസ്‌കാരങ്ങൾ മലയാളത്തിന് ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം മോഹൻദാസിനും മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരം മിഥുൻ മുരളിയും ഏറ്റുവാങ്ങി.

മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിനുള്ള പുരസ്‌കാരം സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി. ക്രി​സ്റ്റോ ടോ​മിയുടെ മൂന്നാമത്തെ ദേശീയ പുരസ്‌കാരണമാണിത്. അവാർഡ് വിതരണത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും താരങ്ങൾ പങ്കെടുക്കും

Related Articles

- Advertisement -spot_img

Latest Articles