തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശബരിമലയിലെ യുവതീ പ്രവേശന കാലത്തെ നിലപാട് പഴയകാര്യമാണ്. എൻഎൻഎസ് പിന്തുണ സർക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതു മുന്നണിക്ക് വേണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.