മംഗളുരു: അപാർട്മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ കേസിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സാനിദ്, നിബിൻ കുര്യൻ, കെകെ മുഹമ്മദ്, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമിൽ, അരുൺ തോമസ്, സി മുഹമ്മദ് നിഹാൽ, വി മുഹമ്മദ് ജസീല, പി സിദാൻ എന്നിവരെയാണ് സൗത്ത് പോലീസ് സ്റ്റേഷൻ ക്രൈം ഡിറ്റക്ഷൻ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾ പിടിയിലായത്.
നഗരത്തിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥികളാണ് പോലീസ് പിടിയിലായത്. റെയ്‌ഡിനിടെ ഏഴു പാക്കറ്റുകളിൽ നിറച്ച 12.264 കിലോ കഞ്ചാവ് ഇവരുടെ പക്കൽ നിന്നും പിടികൂടി. മാർക്കറ്റിൽ ഏകദേശം രണ്ടര ലക്ഷത്തിന്റെ അടുത്താണ് ഇതിന്റെ വിലയെന്ന് പോലീസ് പറഞ്ഞു.
അത്താവറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള കിംഗ് കോർട്ട് അപാർട്മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളെ പിടികൂടിയത്. ക്രൈം ഡിറ്റക്ഷൻ സ്‌ക്വാഡ് ഹെഡ് പോലീസ് കോൺസ്റ്റബിൾ പുത്തരം സിഎച്ച് കോൺസ്റ്റബിൾ മാലിക് ജോൺ എന്നവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയിരുന്നത്.