ആലപ്പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ചേർത്തല: ആലപ്പുഴ മണ്ണഞ്ചേരിയിൽ കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ആറാംവാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന ലക്ഷം വീട്ടിൽ റഫീഖ് (42) നെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്‌ച മുതൽ റഫീഖിനെ കാണാനില്ലായിരുന്നു. നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേശം കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകക്ക് താമസിച്ചു വരികയാണ്. സംഭവത്തിൽ പോലീസ്‌ കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles