28.4 C
Saudi Arabia
Monday, March 30, 2026
spot_img

തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രണ്ട് പ്രതികൾ ചാടിപ്പോയി

കൊല്ലം: തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രണ്ട് പ്രതികൾ ചാടിപ്പോയി. നെടുമങ്ങാട് സ്വദേശി സൈദലവി, അയൂബ്ഖാൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. ഇരുവരും പാലോട് പോലീസ് സ്റ്റേഷനിൽ മോഷണ കേസ് പ്രതികളായിരുന്നു.

കൊല്ലം കടക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ പ്രതികൾ മൂത്രമൊഴിക്കാനുണ്ടെന്ന് ആവശ്യപ്പെടുകയിരുന്നു. പോലീസ് വാഹനം നിർത്തി ഇരുവരെയും പുറത്തിറക്കി. ഉടനെ ഇരുവരും ഓടിപ്പോവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇരുവരും വിലങ്ങ് ധരിച്ചതിനാൽ കൂടുതൽ ദൂരം പോകാൻ സാധിക്കില്ലെന്നാണ് പോലീസ് നിഗമനം

 

Related Articles

- Advertisement -spot_img

Latest Articles