വാഷിംഗ്‌ടൺ: ദോഹയിലെ ഹമാസ് കേന്ദ്രത്തിൽ ആക്രമണം നടത്തിയതിൽ ഖത്തറിനോട് ക്ഷമ ചോദിച്ച് ഇസ്രായേൽ. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ചത്. പ്രമുഖ മാധ്യമമായ ആക്സിയോണാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഗാസയിലെ വെടി നിർത്തൽ ചർച്ചകളും ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകളും തുടരണമെങ്കിൽ ഇസ്രായേൽ ക്ഷമ ചോദിക്കണമെന്ന് ഖത്തർ നിർബന്ധം പിടിച്ചിരുന്നു. തുടർന്നാണ് നെതന്യാഹു ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ അൽതാനിയെ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചക്കിടയിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചത്. സെപ്റ്റംബർ ഒമ്പതിനായിരുന്നു ദോഹയിൽ സയണിസ്റ്റ് ആക്രമണം ഉണ്ടായത്.
ഗാസയിലെ ഇസ്രായേൽ ആക്രമണമവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള സമാധാന കരാറിന് അന്തിമ രൂപം നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു ക്ഷമ ചോദിച്ചിരിക്കുന്നത്. ദോഹയിലെ ആക്രമണം പരാജയപ്പെടുകയും പിന്നാലെ ക്ഷമ ചോദിക്കുകയും ചെയ്‌തതോടെ നെതന്യാഹുവും ഇസ്രായേലും ആഗോളതലത്തിൽ മുഖം നഷ്ടപെട്ട അവസ്ഥയാണുള്ളത്.
സെപ്‌തംബർ ആദ്യത്തിൽ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ് കോഫും മുന്നോട്ട് വെച്ച ഏറ്ററ്വും പുതിയ സമാധാന നിർദേശം പരിഷ്‌ചോദിക്കാൻ ദോഹയിൽ എത്തിയപ്പോഴായിരുന്നു ഹമാസ് പ്രതിനിധി സംഘത്തിന് നേരെ ഇസ്രായേൽ ആക്രമണം.