കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപുരത്തെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനെയാണ് മരിച്ച അനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാകുറിപ്പിൽ മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കാരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻറെ ആരോപണം.

ദിവസവേതനക്കാരായ അയ്യപ്പൻ നേരത്തെ വിജയ് ആരാധക കൂട്ടായ്‌മയുടെ ഭാരവാഹിയായിരുന്നു. ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വാസ്ഥനായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അയ്യപ്പൻറെ ഫോൺ [പോലീസ് പിടിച്ചെടുത്തു.

അതേസമയം, കാരൂരിലെ അപകടത്തിൽ കൂടുതൽ ടിവിക് നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടാവുമെന്നറിയുന്നു. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ തിങ്കളാഴ്‌ച പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles