27.5 C
Saudi Arabia
Thursday, October 9, 2025
spot_img

‘അകക്കാമ്പുകൾ’ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ കവിത സമാഹാരം പ്രകാശനം ചെയ്‌തു.

ദമ്മാം: മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ആദ്യ കവിതാ സമാഹാരം ‘അകക്കാമ്പുകൾ’ പ്രകാശനം ചെയ്‌തു. ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. നൗഫലിൽ നിന്നും പ്രവാസി കവയത്രി സോഫിയ ഷാജഹാൻ കോപ്പി സ്വീകരിച്ചു.

ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന പുസ്‌തക പ്രകാശന ചടങ്ങ് സൗദി മലയാളം മിഷൻ പ്രസിഡന്റും നവോദയ രക്ഷാധികാരി കമ്മിറ്റിയംഗവും കൂടിയായ പ്രദീപ് കൊട്ടിയം ഉദ്‌ഘാടനം ചെയ്‌തു. ഒഐസിസി നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷം വഹിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ പുസ്‌തകം പരിചയപ്പെടുത്തി. സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തകരും എഴുത്തുകാരും സംബന്ധിച്ചു.

ചടങ്ങിൽ ഡോക്ടർ നൗഫലിനെ ആദരിച്ചു. നവോദയ കേന്ദ്ര സെക്രട്ടറി റരഞ്ജിത്ത് വടകര, നവയുഗം സാസ്കാരിക വേദി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിജു വർക്കി, ഷാജി പത്തിച്ചിറ, ലീന ഉണ്ണികൃഷ്‌ണൻ, ബൈജു കുട്ടനാട്, ലതിക അങ്ങേപ്പാട്ട്, സീനത്ത് സാജിദ്, ഇഖ്ബാൽ വെളിയംകോട്, അഡ്വ.ആർ ശഹ്‌ന, എഴുത്തുകാരനും സൗദി മലയാളി സമാജം ഓർഗനൈസിംഗ് സെക്രട്ടറി ശനീബ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു. സൗദി മലയാളി സമാജം മാത്തുകുട്ടി പള്ളിപ്പാടിനെ ആദരിച്ചു. സൗദി മലയാളി സമാജം സെക്രട്ടറി സിന്ധു ബിനു അവതാരകയായിരുന്നു

സൗദി മലയാളി സമാജം മാത്തുക്കുട്ടി പള്ളിപ്പാടിനെ ആദരവ് നൽകി. സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരക ആയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles