കൊല്ലം: മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. താന്നി സ്വദേശി അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡിൽ ശാസ്‌താം കോവിൽ സ്‌കൂളിന് സമീപമായിരുന്നു അപകടം.
കൊല്ലത്തുനിന്നും മയ്യനാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും മയ്യനാട് നിന്നും താന്നി ഭാഗത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ശാസ്‌താം കോവിലെ വളവിൽ ബസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്‌ത ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അലൻ ജോസഫ് കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലും വിനു രാജിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു.



