സംസ്ഥാനത്ത് ഒരാൾക്കു കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഇന്ന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ താമസക്കാരനായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. രോഗതിനിന്റെ ഉറവിടം എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

ഒക്ടോബർ അഞ്ചിനാണ് രോഗി ചികിത്സ തേടി കൊതുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഇദ്ദേഹത്തെ കൊടുവായൂർ കമ്മ്യൂണിറ്റി സെന്ററിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ആറാം തിയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് അമീബിക് ജ്വരമാണെന്ന സംശയം ഉണ്ടായത്. എട്ടാം തിയ്യതി രോഗം സ്ഥിരീകരിച്ചതോടെയാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. രോഗ ഉറവിടം കണ്ടെത്താൻ പ്രസുദേശത്തെ അഞ്ച് ജല സ്രോതസ്സുകളിലെ ജല സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles