ദമ്മാം: എറണാകുളം സ്വദേശി ഖഫ്‌ജിയിൽ മരണപെട്ടു. ഖഫ്‌ജി സഫാനിയയിൽ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടത്. എറണാകുളം ചെല്ലാനം സ്വദേശി പള്ളിക്കത്തയിൽ വീട്ടിൽ എഡ്വിൻ ഗ്രേസിയസ് (27) ആണ് മരണപ്പെട്ടത്. സഫാനിയ ഓഫ്‌ഷോർ റിഗ്ഗിൽ ജോലി ചെയ്യവേ കപ്പലിൽ വെച്ചായിരുന്നു എഡ്വിൻ അപകടത്തിൽ പെട്ടത്. ഒരു വർഷം മുൻപാണ് എഡ്വിൻ സൗദിയിൽ ജോലിക്ക് വന്നത്. അവധിക്ക് പോയി കല്യാണം കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്ന് മാസം ആയതേയുള്ളൂ.
മൃതദേഹം സഫാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മ്രിഹ്റദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.



