സ്‌മാർട്ട് സ്കോളർഷിപ് എക്‌സാം ശനിയാഴ്‌ച

റിയാദ്: സുന്നി വിദ്യാഭ്യാസ ബോർഡ് നൽകി വരുന്ന സ്‌മാർട്ട് സ്കോളർഷിപിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 18 ശനിയാഴ്ച നടക്കും. ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദിയിലെ മദ്രസകളിൽ നിന്നും നേരെത്തെ രജിസ്റ്റർ ചെയ്‌ത 500 വിദ്യാർത്ഥികളാണ് ഈ വർഷം സ്കോളർഷിപ്‌ പരീക്ഷ എഴുതുന്നത്.

ഐ സി എഫ് മോറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെയും സുന്നി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിന്റെയും നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ് പരീക്ഷകൾക്ക് മേൽ നോട്ടം വഹിക്കുന്നത്. സ്കോളർഷിപ് പരീക്ഷക്കായുള്ള ഒരുക്കങ്ങൾ സൗദിയിലെ 12  സെൻട്രലുകളിലും പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29 ന് തെരെഞ്ഞടുത്ത കേന്ദ്രങ്ങളിൽ നടക്കും.

ഐസിഎഫ് സൗദി നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കം, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുസലാം വടകര, സെക്രട്ടറി ഉമർ പന്നിയൂർ എന്നിവർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles