18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ വൻ തീപിടുത്തം

ന്യൂഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ വൻ തീപിടുത്തം. ഡൽഹിയിലെ ഡോ. ബിഷംബർ ദാസ് റോഡിലുള്ള ബ്രഹ്മപുത്ര അപ്പാർട്മെന്റുകളിലാണ് തീപിടുത്തം ഉണ്ടായത്. രാജ്യസഭാ എംപിമാർ താമസിക്കുന്ന കെട്ടിടമാണിത്. പാർലമെന്റ് ഹൗസിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകട വിവരം അറിഞ്ഞയുടൻ അഗ്നി ശമന സേന സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

വളരെ പ്രധാനപ്പെട്ടതും സുരക്ഷാ പ്രദേശമായി കണക്കാക്കപ്പെടുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഇത് പ്രദേശവാസികളിലും ഉദ്യോഗസ്ഥരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. തീപിടുത്തത്തിന്റെ വ്യാപ്തിയും കാരണവുമിതുവരെ അറിവായിട്ടില്ല.

അഗ്നി ശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആറ് ഫയർ ഇഞ്ചികൾ തീ അണക്കാൻ സംഭവ സ്ഥലത്തുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് തീപിടുത്തത്തെ കുറിച്ച് ഉച്ചക്ക് 1.20 നാണ് അഗ്നിശമന സേനക്ക് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് അഗ്നി സേനാ എഞ്ചിനുകൾ ഉടൻ സ്ഥലത്ത് എത്തുകയായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles