18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ധാക്ക വിമാനത്താവളത്തിൽ വൻ തീപിടുത്തം; സർവീസുകൾ നിർത്തിവെച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം. ഹസ്രത്ത് ഷാജലാൽ വിമാനത്താവളത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

വിമാനത്താവളത്തിലെ കാർഗോ സെക്‌ഷനിൽ ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ വിവിധ ഏജൻസികൾ പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 28 ഫയർ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. തീ ഭാഗികമായി നിയന്ത്രണ വിധേയമാക്കിയതായി എയർപോർട് വക്താവ് വ്യക്തമാക്കുന്നു. സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

ശനിയാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് ഗേറ്റ് നമ്പർ എട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടത്. പിന്നീടത് പടരുകയായിരുന്നു കാർഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഫയര്ഫോയ്‌സിനൊപ്പം തന്നെ നേവിയുടെ സഹായവും ആവശ്യപെട്ടിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പ്രദേശത്തുനിന്നും ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകളായി പുക ഉയർന്നു കൊണ്ടിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles