ജുബൈൽ: നോർക്ക റൂട്ട്സിന്റെയും ലുലു ഹൈപ്പർ മാർക്കറ്റിന്റെയും സഹകരണത്തോടെ ജുബൈൽ മലയാളി സമാജം സംഘടിപ്പിച്ച നോർക്ക സേവന ബോധവൽക്കരണ ക്യാമ്പ് വൻ വിജയമായി.
നോർക്ക ഐഡി കാർഡിനുള്ള അപേക്ഷ സമർപ്പണം, പ്രവാസി വെൽഫെയർ രജിസ്‌ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങളോടെ ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പിൽ അനേകം പേർ സേവനം ഉപയോഗപ്പെടുത്തി.
നോർക്ക സി.ഇ.ഒ ശ്രീ. അജിത്ത് കോലാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ നോർക്ക ഐഡി കാർഡ് ഉപയോഗത്തിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. നോർക്കയുടെ വിവിധ സേവനങ്ങളെക്കുറിച്ച് വിവരിച്ച നോർക്ക മാനേജർ ശ്രീ. ഫിറോസ് ബാബു, ക്യാമ്പിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ലോക കേരള സഭാംഗവും, മലയാളി സമാജം വൈസ് പ്രസിഡന്റുമായ നിസാർ ഇബ്രാഹിം ക്യാമ്പിന് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കായംകുളം, ശിഹാബ് മാങ്ങാടൻ, ജയൻ താച്ചമ്പറ എന്നിവർ ആശംസകൾ അറിയിച്ചു. നാസ്സറുദ്ദീൻ പുനലൂർ, സന്തോഷ് ചക്കിങ്കൽ, മൂസ അറക്കൽ, അജ്മൽ, സാബു, മുബാറക് ഷാജഹാൻ, ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, ചടങ്ങിൽ സ്വാഗതവും ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു
അഷറഫ് നിലമേൽ, സന്തോഷ് ചക്കിങ്കൽ, ഹാരിസ്, മുബാറക് ഷാജഹാൻ, അബ്നാൻ മുഹമ്മദ്, മുഹമ്മദ് ഷാ, ജലീൽ, സുമോദ് മോഹൻ, നസ്രീൻ നസറുദീൻ,ആശ ബൈജു, സോണിയ മോറിസ് എന്നിവർ സേവനങ്ങൾക്ക് നേതൃത്വം നൽകി.



