29.1 C
Saudi Arabia
Sunday, April 12, 2026
spot_img

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.

പാലക്കാട്: കോയമ്പത്തൂർ സുലൂർ അയർഫോയ്‌സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിംഗിലെ ഉദ്യോഗസ്ഥനായ മലയാളി സൈനികനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനാണ് (47) മരിച്ചത്.

ഇന്ന് രാവിലെയാണ് കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് സനു ശിവരാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സനു ശിവരാമൻറെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ സുലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുവന്നു. സംസ്കാരം നാളെ നടക്കും. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles