ജിദ്ദ: ജിദ്ദയിലെ വ്യവസായ പ്രമുഖൻ റഫീഖ് ഹാജി മരണപെട്ടു. വണ്ടൂർ തുവ്വൂർ താണിക്കുത്ത് പറവട്ടി റഫീഖ് ഹാജി (61) യാണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരണപ്പെട്ടത്. ശറഫിയ ജവാസാത്തിൻ്റെ അടുത്തായിരുന്നു താമസം.
ഇന്ന് കാലത്ത് ജിദ്ദയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം ജാമിഅ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദ കെ എം സി സി വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിവരുന്നു.



