19.4 C
Saudi Arabia
Sunday, March 22, 2026
spot_img

ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റൂഡിനെതിരെ പരസ്യ വിമർശനവുമായി ട്രംപ്

വാഷിംഗ്‌ടൺ : ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി വൈറ്റ്‌ഹൗസിൽ വെച്ച് അപൂർവ്വ ധാതുക്കളുടെ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നടന്ന കൂടിക്കാഴ്ചയ്ക്കിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓസ്‌ട്രേലിയയുടെ അംബാസഡറും മുൻ പ്രധാനമന്ത്രിയുമായ കെവിൻ റൂഡിനെ ആക്ഷേപിച്ചതായി വാർത്ത. ഇരുവരും മുഖാമുഖം ഇരിക്കുന്ന വേദിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കെവിൻ റൂഡിനെ രൂക്ഷമായി പരിഹസിക്കുകയായിരുന്നു.

“എനിക്കിഷ്ടമല്ല താങ്കളെ, എനിക്കൊരിക്കലും ഇഷ്ടപ്പെടാൻ സാധ്യതയുമില്ല” എന്നായിരുന്നു ട്രംപ് കെവിൻ റൂഡിനോട് മുഖത്ത് നോക്കി പറഞ്ഞത്. പ്രസിഡന്റ് പദവിയിൽ ഇല്ലാതിരുന്ന സമയത്ത് റൂഡ് നടത്തിയ മുൻ വിമർശനങ്ങളെക്കുറിച്ച് പത്രപ്രവർത്തകൻ ചോദിച്ചപ്പോഴാണ് ട്രംപ് രോഷം കൊണ്ട് ഇത്തരത്തിൽ പ്രതികരിച്ചത്. 2020 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം യുഎസ് കാപ്പിറ്റോളിൽ ട്രംപിന്റെ അനുയായികൾ നടത്തിയ കലാപത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രസിഡന്റ് എന്നും അമേരിക്കയെയും ജനാധിപത്യത്തെയും ചെളിയിലൂടെ വലിച്ചിഴക്കുന്ന പടിഞ്ഞാറിന്റെ രാജ്യദ്രോഹി എന്നും ട്രംപിനെ റൂഡ് വിളിച്ചിരുന്നു. താൻ നിലവിലെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പായിരുന്നു ആ അഭിപ്രായപ്രകടനങ്ങൾ എന്ന് വിശദീകരിക്കാൻ റൂഡ് ശ്രമിച്ചെങ്കിലും ട്രംപ് അത് അവഗണിച്ചു.

അപ്രതീക്ഷിത സംഭവത്തിൽ കാബിനറ്റ് ടേബിളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം ചിരിച്ചെങ്കിലും, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പിന്നീട് പ്രതികരിച്ചത് ട്രംപിന്റെ പരാമർശം “തമാശയായി പറഞ്ഞതാണ്” എന്നായിരുന്നു

Related Articles

- Advertisement -spot_img

Latest Articles