20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

“ഗ്രീൻ സിറ്റി ഇനീഷ്യേറ്റീവ്”; മദീനയിൽ 21 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കും

മദീന: മദീന മുനിസിപ്പാലിറ്റി “ഗ്രീൻ സിറ്റി ഇനീഷ്യേറ്റീവ്” പദ്ധതിക്ക് തുടക്കം കുറിച്ചു. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്താനും ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മദീനയിലെ സസ്യജാലങ്ങളുടെ എണ്ണം വർധിപ്പിക്കുക, അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്‌സൈഡിന്റെ അളവ് കുറക്കുക, താപനില കുറക്കുക, മദീനയുടെ ഭൂപ്രകൃതി മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് മദീനയിൽ 21 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കുവാനാണ് നഗരസഭയുടെ പദ്ധതി.

പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി വർധിപ്പിക്കാനും താമസക്കാരുടെ ക്ഷേമം ഉറപ്പ് വരുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സൗദി വിഷൻ 2030 പദ്ധതിക്ക് അനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മരങ്ങളുടെ വളർച്ചയും ആരോഗ്യവും നിരീക്ഷിക്കുന്നതിന് സ്‍മാർട്ട് ടാഗിംഗ് പോലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഉപയോഗിക്കും.

റോഡുകൾ, പാർക്കുകൾ, റെസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിൽ സസ്യങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് നഗരത്തിൻറെ പച്ചപ്പ് വർധിപ്പിക്കാനും പാരിസ്ഥിതിക സന്നദ്ധ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ഇസ്‌ലാമിക പൈതൃകവും ആധുനിക സുസ്ഥിരതാ ലക്ഷ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് മദീനയെ ഒരു ഹരിത പട്ടണമാക്കി മാറ്റുകയുമാണ് ഈ പദ്ധതി ചെയ്യുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles