21.6 C
Saudi Arabia
Monday, February 23, 2026
spot_img

താമരശ്ശേരി ഫ്രഷ് കട്ട് ഫാക്‌ടറി സമരം; 321 പേർക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ 321 പേർക്കെതിരെ പോലീസ്‌ കേസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറുമായ ടി മെഹബൂബാണ് ഒന്നാം പ്രതി.

കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. താമരശ്ശേരി പോലീസ് ഏഴ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് അറസ്‌റ്റ് ഉണ്ടായേക്കും. കണ്ണൂർ ഡിഐജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗും പ്രദേശത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്, കരിമ്പാലകുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിത്.

 

Related Articles

- Advertisement -spot_img

Latest Articles