ദുബൈ: കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടറി മുസ്തഫ ചിറ്റാരി (49) എന്ന മുത്തു ദുബൈയിൽ മരണപെട്ടു. ബർദുബൈ മീന ബസാറിൽ ജോലി ചെയ്‌തു വരികയായിരുന്നു.
പരേതയായ അബ്ദുല്ല നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് (വേങ്ങാട്). മക്കൾ: റിഫ, റുഫൈദ്, റബീഹ. റാസിൽ (എല്ലാവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുനീർ, അസ്മ, നസീമ, സഫീറ, ജസീല,നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മെരുവമ്പായി ഖബറിസ്ഥാനിൽ മറവ് ചെയ്യും.



