21.6 C
Saudi Arabia
Monday, February 23, 2026
spot_img

ആശാവർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ആശാവർക്കർമാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയ പോലീസ് വാഹനം സമരക്കാർ തടഞ്ഞു. സമരക്കാർക്ക് നേരെ അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാർ പിരിഞ്ഞുപോവാൻ കൂട്ടാക്കിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞു പോകില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതിനിടെ സമരക്കാരുടെ മൈക്കും സ്പീക്കറും പോലീസ് എടുത്തുമാറ്റിയതും സംഘർഷത്തിൽ കലാശിച്ചു. യുഡിഎഫ് സെക്രട്ടറി സിപി ജോണിനെയും ആശാ സമരനേതാവ് എസ് മിനി, എംഎ ബിന്ദു, ഗിരിജ, ജിതിക,മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്‌തു

സംസ്ഥന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാവർക്കർമാരെ നന്ദാവനം പോലീസ് ക്യാമ്പിലേക്ക് മാറ്റി. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നെ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം എട്ടു മാസം പിന്നിടുമ്പോഴാണ് ആശാ പ്രവർത്തകർ മാർച്ച് നടത്തിയത്.

 

 

Related Articles

- Advertisement -spot_img

Latest Articles